ചിത്രം സൃഷ്ടിച്ച ചരിത്രം

200 ദിവസം നാല് റിലീസ് സെൻ്ററുകളിൽ,അതും മൂന്ന് തിയേറ്ററുകളിൽ റെഗുലർ ഷോയിൽ.. ഇങ്ങനെ ഒരു സിനിമ പ്രദർശനവും ഇത് പോലെ ഒരു പത്ര പരസ്യവും എൺപത് വർഷത്തെ മലയാള സിനിമ ചരിത്രത്തിൽ ചിത്രത്തിന് മുമ്പൊ ചിത്രത്തിന് ശേഷമൊ വേറെ ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ല.. കൂടാതെ 3 തിയേറ്ററുകളിൽ 225 ദിവസവും, 1 തിയേറ്ററിൽ 366 ദിവസവും പ്രദർശിപ്പിച്ച ചിത്രം മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ രചിച്ചു..ചിത്രത്തിൻ്റെ ഈ ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പലതും മുപ്പത്തിരണ്ട് വർഷങ്ങൾക്കിപ്പുറവും വേറെ ഒരു സിനിമയ്ക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത,ഇനി തകർക്കപ്പെടുമെന്നും തോന്നുന്നില്ല.. മലയാള സിനിമയിൽ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് ഓഡിയൻസിനെ കിട്ടിയിട്ടുള്ളത് ചിത്രത്തിനായിരിക്കും..അത് കൊണ്ട് തന്നെയാണ് A,B & C ക്ലാസ് തിയേറ്ററുകളിൽ ചിത്രത്തിന് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത രീതിയിലുള്ള സ്വീകരണം കിട്ടിയതും..ചുരുക്കി പറഞ്ഞാൽ മലയാള സിനിമ ബോക്സ് ഓഫീസിലെ ‘ഷോലെ’ ആണ് പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ‘ചിത്രം’.. NB~32 വർഷത്തോളമായി എൻ്റെ കൈയ്യിൽ ഉള്ളതാണ് ചിത്രത്തിൻ്റെ ഈ 200 ആം ദിവസത്തെ മനോരമ പത്ര പരസ്യം..

  • A FilmMaker Always Finds A Way To Make His Film….
    സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച ❣️ ഉമ്മ : മോന് ഏതു സിനിമേല് ആണ്.. സെബാസ്റ്റ്യൻ : സിനിമ ആയിട്ടില്ല ഉമ്മ : അപ്പൊ വരുമാനമൊക്കെ.. അതും ആയിട്ടില്ല അല്ലെ.. എന്നാ പിന്നെ മോന് ദുബായ് ക്കു നോക്കായിരുന്നില്ലേ? സ.. സത്യം പറഞ്ഞ മടുത്തു ടാ..ഞാൻ നിർത്താൻ പോണയാണ് എല്ലാം…ചത്ത് കളഞ്ഞാലോ എന്നു പോലും പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ടടാ… മനസ്സ് തുറന്നു കരയുകയാണ് സെബാസ്റ്റ്യൻ.. അവിടെ അനു കെ അനിയൻ എന്ന നടനെ നമുക്ക് ആർക്കും കാണാൻ സാധിക്കില്ല..പൊട്ടികരയുകയാണ്… ശെരിക്കും… Read more: A FilmMaker Always Finds A Way To Make His Film….
  • (no title)
    നാരദനിലെ ജഡ്ജി ആഷിക് അബുവിന്റെ ഉമ്മ, ലൊക്കേഷന്‍ ചിത്രം ‘യുവര്‍ ലോര്‍ഡ് ഷിപ്, മദര്‍ഷിപ്പ്’, ഇന്‍സ്റ്റഗ്രാമില്‍ സംവിധായകന്‍ ആഷിക് അബു പങ്കുവച്ച ചിത്രത്തിന്റെ കാപ്ഷന്‍ ഇങ്ങനെയാണ്. ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നാരദന്‍’ എന്ന സിനിമയിലെ കോടതി രംഗങ്ങളിലൊന്നില്‍ ഹൈക്കോടതി ജഡ്ജ് ആയി എത്തുന്നത് ആഷിക് അബുവിന്റെ ഉമ്മ ജമീല അബുവാണ്. ചിത്രീകരണത്തിനായി ആഷിക് ഉമ്മക്ക് നിര്‍ദേശം നല്‍കുന്ന ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. ആഷിക് അബു, റിമ കല്ലിങ്കല്‍, സന്തോഷ് ടി കുരുവിള എന്നിവര്‍… Read more: (no title)
  • (no title)
    ഒരുകൂട്ടം സ്ത്രീകൾക്ക് മുൻപിൽ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായകനായ നായകൻ ഞാൻ ഈ കാലയളവിൽ കണ്ട ഭൂരിഭാഗം സിനിമകളിലും ഏറ്റവും പ്രാധാന്യമുള്ളയാളാണ് നായകന്മാർ.പുക വലിക്കുന്ന കള്ള് കുടിക്കുന്ന മാസ്സ് ഡയലോഗുകളും മാസ്സ് ഇൻട്രോകളുടെ അകമ്പടിയോടെ വരുന്ന നായകന്മാർ.ക്ലൈമാക്സ്‌ രംഗങ്ങൾ ആകുമ്പോൾ നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ. ജയിക്കുന്നതോ നായകൻ മാത്രം. നായകന്മാർ മരിക്കുന്ന സിനിമകൾ കാണാൻ ഏതൊരു പ്രേക്ഷകനും ഒന്ന് മടിക്കന്നവയുമാണ്. സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക… Read more: (no title)
  • “നിന്റെ ഉള്ളിൽ ഒരു തീയുണ്ട്, അതെപ്പോഴും ജ്വലിപ്പിച്ചുകൊണ്ടിരിക്കുക”; വനിതാ ദിനത്തിൽ ഒരുത്തിയുടെ ടീസർ പുറത്തു വിട്ട് ഭാവന
    നവ്യയുടെ ശക്തമായ തിരിച്ചുവരവിന്റെ എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടെന്ന സൂചന ടീസർ പ്രേക്ഷകർക്ക് നൽകുന്നുണ്ട് പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം നവ്യാ നായർ നായികയാകുന്ന ചിത്രം ഒരുത്തീയുടെ ടീസർ വനിതാ ദിനത്തിൽ നടി ഭാവന റീലീസ് ചെയ്തു. തന്റെ സാമൂഹിക മാധ്യമത്തിലൂടെ ‘പ്രിയപ്പെട്ട നവ്യ’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പിനൊപ്പമായിരുന്നു ഭാവന ടീസർ പുറത്തു വിട്ടത്. വനിതാ ദിനത്തോട് അനുബന്ധിച്ച പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ‘പ്രിയപ്പെട്ട നവ്യ, ടീസറിൽ നിന്റെ… Read more: “നിന്റെ ഉള്ളിൽ ഒരു തീയുണ്ട്, അതെപ്പോഴും ജ്വലിപ്പിച്ചുകൊണ്ടിരിക്കുക”; വനിതാ ദിനത്തിൽ ഒരുത്തിയുടെ ടീസർ പുറത്തു വിട്ട് ഭാവന
  • Shyamaprasadh | Director
    തിരിച്ചറിയപ്പെടാതെ പോകരുത് ശ്യാമ പ്രസാദ് എന്ന സംവിധായകനെ ❣️ ഏതൊരു സിനിമയുടെയും സാമ്പത്തിക ലാഭം ആണ് പലപ്പോഴും ഒരു സംവിധായകന്റെ നിലനിൽപ്പിനെ തീരുമാനിക്കുന്നത്. സാമ്പത്തികമായി സിനിമ വിജയിച്ചാൽ അതാണ് ആ സംവിധായകന്റെ മുഖ മുദ്ര. അത് തീരുമാനിക്കുന്നത് ഏതെങ്കിലുമൊക്കെ വെള്ളിയാഴ്ചകൾ ആയിരിക്കാം.. പക്ഷെ എന്റെ അഭിപ്രായത്തിൽ സ്വന്തം ഇഷ്ടങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും എന്നതിനെ മാത്രം ലക്ഷ്യം വെച്ചു സിനിമകൾ തയാറാക്കുന്ന ഒരു സംവിധായകൻ ആണ് ശ്യാമ പ്രസാദ്.പ്രേക്ഷകർക്കു മുൻപിൽ എത്തിക്കുന്ന സിനിമകളിൽ കലാപരമായി മൂല്യം നിലനിർത്തുന്ന സംവിധായകൻ.സ്വന്തം… Read more: Shyamaprasadh | Director
200 day poster

Leave a comment

Design a site like this with WordPress.com
Get started