Nizhal Review
Platform-Amazon Prime
പൊതുവെ ത്രില്ലർ സിനിമകളോട് ഒരു ഇഷ്ടക്കൂടുതൽ ഉള്ള ആളാണ് ഞാൻ. നിഴൽ തിയേറ്ററിൽ റിലീസ് ആയപ്പോൾ പലരും avg എന്ന് പറഞ്ഞെങ്കിലും കാണാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ കൊറോണ കാരണം OTT റിലീസിനു വേണ്ടി wait ചെയ്തു.
ഇന്ന് പ്രൈമിൽ ഇറങ്ങിയപ്പോൾ ആവേശത്തോടെ കണ്ടു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ‘പടിക്കൽ കലമുടച്ചു'(Devdutt Padikkal’ അല്ല)എന്നാണ് എനിക്ക് തോന്നിയത്.
Synopsis
ജോൺ ബേബി (ചാക്കോച്ചൻ) Judicial magistrate ആണ്. ഒരു ആക്‌സിഡന്റ് കാരണം അയാൾക്ക് ഒരു മാസ്ക് ധരിക്കേണ്ടി വരുന്നു.കൂടാതെ post traumatic stress-ഉം അയാൾക്ക് ഉണ്ടാകുന്നു.അതിനെ പറ്റി ഫ്രണ്ടിന്റെ (Rony David) വൈഫുമായി(Divya Prabha) സംസാരിക്കുമ്പോൾ അവളിൽ നിന്ന് Nitin(Izin Hash) എന്നൊരു കൊച്ചുകുട്ടിയുടെ കഥ ജോൺ അറിയുന്നു.ക്ലാസ്സിൽ കഥ പറയാൻ പറഞ്ഞപ്പോൾ ഈ കുട്ടി ഒരു കൊലപാതക കഥയാണ് പറയുന്നത്. ആ കഥയുടെ പിന്നിലെ രഹസ്യമെന്താണ്, നിതിനു ആ കഥ എവിടുന്നു കിട്ടി എന്നൊക്കെ ജോൺ അന്വേഷിക്കുന്നതാണ് കഥ.
Overview
സിനിമ നല്ല engaging ആയാണ് പോകുന്നത്. ആദ്യം നോർമലായി പോകുന്ന കഥ നിതിനിലേക്ക് എത്തുമ്പോൾ ട്രാക്ക് മാറ്റി engaging ആകുന്നു.അത് കഴിഞ്ഞുള്ള ഓരോ രംഗങ്ങളും ആകാംക്ഷയോടെയാണ് കണ്ടത്. Climax എന്താകും എന്നുള്ള ഒരു curiosity ഉണ്ടായിരുന്നു.
‘പടിക്കൽ കലമുടച്ചു’ എന്ന് പറയാൻ കാരണം സിനിമയുടെ ക്ലൈമാക്സ് ആണ്.അത്രെയും നേരം കുറേ buildup ഒക്കെ കൊടുത്ത് ഓരോ രംഗങ്ങളും നമ്മളെ കാണിച്ചത് ഈയൊരു simple ക്ലൈമാക്സിനായിരുന്നോ എന്ന് തോന്നി പോയി.കഥ discuss ചെയ്യുന്ന വിഷയം വെച്ച് ഇതിലും മികച്ച, കാണുന്നവരെ ഞെട്ടിക്കാൻ പറ്റുന്ന രീതിയിലുള്ള ക്ലൈമാക്സ് സംവിധായകന് create ചെയ്യാമായിരുന്നു എന്ന് തോന്നി. എന്നാൽ ക്ലൈമാക്സിനു മുൻപുള്ള ട്വിസ്റ്റും ക്ലൈമാക്സിനു ശേഷമുള്ള ട്വിസ്റ്റും വളരെ നന്നായി തോന്നി.
അഭിനയത്തിലേക്ക് വരുമ്പോൾ ചാക്കോച്ചൻ,Master Izin Hash,ലാൽ എന്നിവർ മികച്ചു നിന്നു.
സീരിയസ് റോളുകളും തനിക്ക് ചേരുമെന്ന് ചാക്കോച്ചൻ തെളിയിച്ചുകൊണ്ടിരിക്കുന്നു.
കുറച്ച് നേരമേ ഉള്ളുവെങ്കിലും ലാൽ നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്.
Izin-ന്റെ അഭിനയമാണ് brilliant ആയി തോന്നിയത്. അവനുമായി പ്രേക്ഷകർക്ക് emotionally connected ആവാൻ പറ്റുന്നുണ്ട്.Cuteness-നു cuteness, serious-നു serious വേണ്ടതെല്ലാം അവന്റെ കയ്യിൽ ഉണ്ട്.
നിതിന്റെ അമ്മയായാണ് നയൻതാര അഭിനയിക്കുന്നത്.നയൻതാരയിൽ നിന്ന് ഞാൻ കുറച്ച് കൂടി പ്രതീക്ഷിച്ചിരുന്നു.നയൻതാരയുടെ കഴിഞ്ഞ സിനിമകൾ നോക്കുമ്പോൾ ഈ സിനിമയിലെ Expressions,അഭിനയം ഇതൊക്കെ മോശമായി തോന്നി.
BGM നന്നായിരുന്നു. ചില സീനുകളിൽ ഒരു Scary feel കൊണ്ടുവരാൻ bgm സഹായിച്ചിട്ടുണ്ട്.
Final Word- ആദ്യത്തെ സംവിധാന സംരംഭം എന്ന നിലയ്ക്ക് Appu N Bhattathiri കയ്യടി അർഹിക്കുന്നു.ക്ലൈമാക്സിൽ കുറച്ചു കൂടി ശ്രെദ്ധിച്ചിരുന്നെങ്കിൽ സിനിമ മികച്ചതാക്കാമായിരുന്നു.ക്ലൈമാക്സ് ഒഴിച്ച് നിർത്തിയാൽ Above average എന്ന് തന്നെ പറയാം.


Leave a comment