
പല സിനിമകളിൽ, പ്രത്യേകിച്ച് Investigative സിനിമകളിൽ, ഒന്നോ രണ്ടോ സീനുകളിൽ മാത്രം കാണാൻ കഴിയുന്ന ഒരു വിഭാഗമാണ് Kerala Police Cyber Cell.
Operation Java-യുടെ Main focus എന്ന് പറയുന്നത് ഈ Cyber Cell ആണ്.
എന്താണ് Cyber Cell,അവരുടെ ജോലി എന്താണ്,അവർ നേരിടേണ്ടി വരുന്ന കേസുകൾ, ഒരു കേസിൽ Cyber Cell എത്രത്തോളം important ആണ് എന്നീ കാര്യങ്ങൾ വളരെ വ്യക്‌തമായി ഈ സിനിമ കാണിച്ചു തരുന്നു.
അത് കൂടാതെ നമ്മളൊക്കെ നിത്യജീവിതത്തിൽ ചെറുതെന്ന് കരുതി ചെയ്യുന്ന ചില കാര്യങ്ങളെ cyber criminals എങ്ങനെയൊക്കെ മുതലെടുക്കുന്നു,അവർ അതിൽ നിന്ന് എങ്ങനെ പണമുണ്ടാക്കുന്നു എന്ന കാര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നു.
Synopsis
ആന്റണി (Balu Varghese), വിനയദാസൻ (Lukman) ഇവർ 2 പേരും Btech പാസ്സ് ആയി ചെറിയ ജോലികൾ ചെയ്ത് കഴിയുന്നവരാണ്. ഇവർ 2 പേരുടെയും ചില കണ്ടെത്തലുകൾ ‘പ്രേമം’ Censor Copy കേസിലെ യഥാർത്ഥ പ്രതിയെ പിടിക്കാൻ Cyber Cell-നെ സഹായിക്കുന്നു.അത് കഴിഞ്ഞ് ഇവരും Cyber Cell- ഉം നേരിടുന്ന ചില കേസുകൾ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു.
Overview
ഒരു കഥയിൽ തന്നെ കേന്ദ്രികരിച്ചു പോകുന്ന സിനിമയല്ല Operation Java. പല കഥകൾ അല്ലെങ്കിൽ കേസുകളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ സീരിയസ് mood മാത്രമല്ല സിനിമ create ചെയ്യുന്നത്.അല്പം തമാശയും സിനിമയിൽ വരുന്നുണ്ട്.എന്നാൽ അതൊന്നും അരോചകമായി തോന്നുന്നുമില്ല.
രണ്ടര മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. എന്നാൽ ഒട്ടും lag അടിപ്പിക്കുന്നില്ല എന്നതാണ് main positive. സിനിമ ചർച്ച ചെയ്യുന്ന ഓരോ കേസുകളും നമ്മളിൽ ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്.
അഭിനയത്തിലേക്ക് വരുമ്പോൾ ബാലു വർഗീസ്,ലുക്മാൻ,ഇർഷാദ്,ബിനു പപ്പു,പ്രശാന്ത് അലക്സാണ്ടർ,വിനായകൻ എന്നിവർ മികച്ചു നിന്നു.
സീരിയസ് റോളുകൾ തങ്ങൾക്ക് വഴങ്ങുമെന്ന് ബാലുവും,ലുക്മാനും തെളിയിച്ചിരിക്കുന്നു. വളരെ പക്വതയാർന്ന അഭിനയമായിരുന്നു ഇരുവരുടെയും.ഇർഷാദ്,പ്രശാന്ത് ഇവർ 2 പേരും മലയാള സിനിമയിൽ ഒരുപാട് കാലങ്ങളായി അഭിനയിക്കുന്നവരാണ്.എന്നാൽ പോലും ഈ അടുത്താണ് ഇർഷാദിന് മികച്ച റോളുകൾ കിട്ടി തുടങ്ങിയത്. അതിൽ ഒരെണ്ണം ഈ സിനിമയിലെ റോളാണെന്ന് നിസ്സംശയം പറയാം.പ്രശാന്തിന്റെ കാര്യവും അങ്ങനെ തന്നെ. വളരെ മികച്ച പ്രകടനമായിരുന്നു പ്രശാന്തിന്റേത്.അദ്ദേഹത്തിന്റെ കരിയറിൽ ഒരു breakthrough ഉണ്ടാക്കാൻ കഴിയുന്ന character ആണ് ഇതിലേത്.
ബിനു പപ്പു. ഇദ്ദേഹത്തിന്റെ പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. Outstanding എന്ന് തന്നെ പറയാം. ആദ്യമൊക്കെ അച്ഛന്റെ പേരിൽ famous ആയ ഇദ്ദേഹം ഇപ്പോൾ മികച്ച അഭിനയത്തിലൂടെ സ്വന്തമായി ഒരു പേരുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുന്നു.
കുറച്ച് നേരമേ ഉള്ളുവെങ്കിലും വിനായകൻ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്.Emotional scenes ഒക്കെ ഗംഭീരമായിരുന്നു.
ഒരു സിനിമ ഹിറ്റാകണമെങ്കിൽ താരനിരയൊന്നും വേണ്ട,നല്ലൊരു കഥ മതി എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സിനിമയുടെ സംവിധായകൻ Tharun Moorthy.രചനയും അദ്ദേഹം തന്നെ. ആദ്യ സംവിധാന സംരംഭം എന്ന നിലയ്ക്ക് Tharun Moorthy കയ്യടി അർഹിക്കുന്നു.
Final Word- Variety ആയ കഥയും,variety making-ഉം സിനിമയെ Above average ആക്കുന്നു. Recommended..!

Leave a comment