Su Su Sudhi Vadmikam (Review)

Su Su Sudhi Vadmikam

എന്തൊരു പടമണീത് ❤️
അതിനൊപ്പം എത്രയോ മികച്ച വേഷം 🙌

ഇറങ്ങിയ വർഷം ഈ സിനിമാ കണ്ടന്ന്
സംസ്ഥാന അവാർഡ് ഈ വ്യക്തിക്ക് 100
ശതമാനം കിട്ടുമെന്ന് ഉറപ്പിച്ചതാണ്..
പക്ഷെയത് എന്തോ പരാമർശത്തിൽ
ഒതുങ്ങി നിന്നു പോയി..

🔹 Be yourself because an original is worth more than just a copy-

അമേരിക്കൻ എഴുത്തുക്കാരിയായ
Suzy Kaseem ന്റെ ഒരു വചനമാണത്..

ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ
മിക്കപ്പോഴും ക്ലാസ്സ്‌ മാറുമ്പോൾ Teachers
ചോദിച്ചിരുന്ന ചോദ്യമണ്..

”ആരേ പോലെ ആവാനാണ് ഇഷ്ടം?..

ഓരോരോ പേരുകൾ പറയും..
നമ്മളിലേക്ക് നമ്മൾ നോക്കി തുടങ്ങേണ്ട
സമയമാണത്.. പിന്നീടെപ്പോഴെങ്കിലും
ആ ആഗ്രഹങ്ങൾ ഒക്കെ മറന്ന് പോകുന്ന
കാലം എത്തുമെങ്കിലും നമ്മിലേക്ക്‌
നമ്മൾ നോക്കുമ്പോൾ അവിടെ കാണാൻ
സാധിക്കുന്നത് നമ്മുടെ കുറവുകൾ
മാത്രം ആയിരിക്കും..

🔹പലർക്കും പലതാവാം.. ശബ്ദം മുതൽ
ശരീരം വരെ. പേര് പറയാൻ ബുദ്ധിമുട്ടിയ
സുധി തന്റെ കുറവുകളെ അംഗീകരിക്കാൻ
മനസ്സ് കാണിച്ചന്നു മുതലാണ് അവനിൽ
അവന് തന്നെ വിശ്വാസം കാണാൻ തുടങ്ങിയത്.. നമ്മുടെ കുറവുകൾ
നമ്മെ കീഴ്പ്പെടുത്തുമ്പോൾ ഉണ്ടാകുന്ന
നിരാശകൾ എത്രയോ ഭീകരമാം വിധം
നമ്മെ നിയന്ത്രിക്കുന്നുവെന്നു കഥാപാത്രം
സൂഷ്മമായി തന്നെ വരച്ചു കാണിക്കുന്നുണ്ട് 👌

കണ്ണാടിയിൽ കാണുന്നതിനും ഉള്ളിൽ
നാം ഒരിക്കൽ പോലും കാണാത്ത നമ്മൾ ഉണ്ട്‌. ആ നമ്മൾക്ക് തീരുമാനം
എടുക്കാം നമ്മൾ വിജയിക്കണോ അതോ
തോൽക്കണോ എന്ന്?.. അല്ലെ?… 💙

സൃഷ്ടാവാകാൻ ജനിച്ചവരൊന്നുമല്ല
നമ്മൾ എല്ലാം.. പക്ഷെ – ചിലതൊക്കെ
സൃഷ്ടിക്കാൻ നമ്മൾക്ക് സാധിക്കും…
പറ്റില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ
എല്ലാം വെട്ടിപിടിച്ചൊരു തമ്പുരാനായി
ഒന്നും നമ്മൾ മാറേണ്ട.. പക്ഷെ നിരന്തരം
നമ്മെ വേദനിപ്പിക്കുനവരുടെ മുൻപിൽ
തലഉയർത്തി പിൽകാലത്ത് ഉള്ളറിഞ്ഞു
ചിരിക്കാൻ പറ്റുന്നെങ്കിൽ അതാണല്ലോ
ഏറ്റവും വലിയ വിജയം 🤙

🔹 തന്റെ കുറവുകൾ മനസ്സിലാക്കിയ
നേരമാണ് വിക്കിനുള്ള ഡോക്ടറൂമായുള്ള
ചികിത്സ സുധി നിർത്തിയത്….
അതുൾകൊള്ളാൻ തീരുമാനം എടുത്ത
നേരമാണ് കൃത്യമായി സുധി ബസ്സ്റ്റോപ്പ്
പേര് സഹിതം പറഞ്ഞത്…
അതുമൂലം സംഭവിച്ച തന്റെ പെരുമാറ്റം
തിരുത്തി സുധി മോഹനെ ദോശ
നൽകാൻ വിളിച്ചത്…

പരിപൂർണമായി അത് നിയന്ത്രിച്ചപ്പോൾ
ആണയാൾ കല്യാണിയെ തന്റെ
ജീവിതത്തിലേക്ക് ക്ഷണിച്ചത്…

അവൻ അമ്മേ എന്ന് വിളിച്ചത് പോലും
അവന്റെ പ്രശ്നം എന്താണെന് അവൻ
മനസ്സിലാക്കിയാപ്പോൾ ആണ്….

🔹 സുധി പറഞ്ഞപോലെ നമ്മൾക്ക്
ആരെയും അനുകരിക്കേണ്ട ആവിശ്യം ഇല്ലാ. പക്ഷെ അവരെ ഒക്കെ നമ്മുടെ ജീവിതത്തിൽ Inspiration ആയി കാണാം.

കല്യാണിയെ പോലെ ഒരാൾ എല്ലാരുടേം
ജീവിതത്തിൽ കടന്ന് വരില്ല പക്ഷെ..
ശരിക്കും നോക്കിയാൽ കല്യാണിയെ
പോലെയൊരു വഴികാട്ടി നമ്മുടെ ഉള്ളിൽ
തന്നെയുണ്ട് ❤️

ജയസൂര്യ എന്ന നടൻ സാധാരണമാം
വിധം അതി ഗംഭീരമാക്കിയ കഥാപാത്രം..
സു സൂ സുധി എന്ന ഒരാളെ മാത്രമേ
അവിടെ കാണാൻ സാധിച്ചുള്ളൂ..

Jayasurya രഞ്ജിത് ശങ്കറും ഒരുക്കിയ
എത്രയും കാലത്തേയും അതി ജീവിക്കാൻ
ശേഷിയുള്ള അതി മനോഹര സൃഷ്ടി ❤️
കാസ്റ്റിംഗ് എല്ലാം ഗംഭീരം.. ശിവദയും,
അജു വർഗീസിന്റെ ഗ്രീനുവും ❤️👌👏

NB:- സുധിയേ പോലെ വിക്കനുഭവിച്ചു
അതിനെ കീഴ്ട്പ്പെടുത്തിയ ഒരാളുണ്ട്
നമ്മുടെ സിനിമാലോകത്ത്.. അടുത്ത് തന്നെ.. സംസാരം കൊണ്ട് ഒരുപാട്
നമ്മെ അമ്പരിപ്പിച്ചയാൾ – നാദിർഷാ

കേട്ടറിവാണ്?…

Leave a comment

Design a site like this with WordPress.com
Get started