Thankyou Mamooti ❤

മലയാളത്തിന്റെ മഹാനടൻ ശ്രീ മമ്മൂട്ടിയ്ക്ക് നന്ദി

പഠനാവശ്യത്തിന് സ്മാർട്ട്‌ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച വരികൾ സുമനസുകൾക്ക് മാതൃകയാകും. നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ ഈ മാതൃക പിന്തുടരാൻ നിരവധി പേർ രംഗത്ത് വരും എന്ന് ഉറപ്പാണ്. ഈ പദ്ധതിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു*

💞❤

ശ്രീ മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ് –

സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ,ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.

V ശിവൻകുട്ടി മന്ത്രി (FB Post)

Leave a comment

Design a site like this with WordPress.com
Get started