12 Yeras Of Dheera

തെലുങ്ക് സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിന് ഇന്ന് പന്ത്രണ്ട്‌ വയസ്സ്.

തെലുങ്ക് സിനിമ ഒരു താരപുത്രൻ്റെ കൂടി വെള്ളിത്തിരയിലേക്കുള്ള കാൽവെയ്പ്പിന് സാക്ഷിയായ വർഷമായിരുന്നു 2007,ചിരഞ്ജീവിയുടെ മകൻ രാംചരൺ,പൂരി ജഗന്നാഥെന്നെ ഹിറ്റ് സംവിധായൻ്റെ  ചിരുത്തയിലൂടെയായിരുന്നു അരങ്ങേറ്റം.ചിത്രം വിജയമായെങ്കിലും തെലുങ്ക് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനുള്ള പ്രകടനം അരങ്ങേറ്റ നായകനിൽ നിന്നും ഉണ്ടായില്ല,അത്രയ്ക്ക് ശക്തമായ ഒരു കഥയുമുള്ള ചിത്രവും ആയിരുന്നില്ല ചിരുത്ത.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2009 ജൂലായ് 31ന് ഈ താരപുത്രൻ്റെ പുതിയൊരു ചിത്രം റിലീസ് ആയി ഗീത ആർട്ട്സിൻ്റ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച് രാജമൗലി സംവിധാനം ചെയ്ത മഗധീര,തെലുങ്ക് സിനിമ ചരിത്രത്തിലെ അന്ന് വരെയുള്ള ബോക്സോഫീസ് റോക്കോഡുകൾ എല്ലാം പഴങ്കഥയക്കാനുയുള്ള ഒരു ചിത്രത്തിൻ്റെ പിറവിയായിരുന്നു അത്.കാലാനുവർത്തിയായ പ്രണയത്തിൻ്റെയും പ്രതികാരത്തിൻ്റെയും സാക്ഷാത്കാരമായ മഗധീര ഒരു ചരിത്ര വിജയമായി മാറി.തെലുങ്ക് സിനിമ ചരിത്രത്തിലെ തന്നെ പിന്നീടുള്ള ഒരുപാട് മാറ്റങ്ങൾക്ക് ഈ വിജയം ഒരു കാരണമായി.ചിരഞ്ജീവിയുടെ മകൻ എന്ന ലേബലിൽ നിന്നും രാംചരൺ എന്ന താരത്തിൻ്റെ ഉദയം ഇവിടെ തുടങ്ങി.മഗധീരയെ പ്രേക്ഷകരുടെ പ്രിയ ചിത്രമാക്കി മാറ്റിയ ഘടകങ്ങൾ ഒരുപാടുണ്ട്.രാജമൗലി എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ സംവിധാന മികവ്.കീരവാണിയുടെ അത്യുഗ്രൻ പാട്ടുകൾ.പീറ്റർ ഹെയിനിന്റെ തീവ്രമായ ത്രസിപ്പിക്കുന്ന ആക്ഷൻ സ്വീക്കൻസുകൾ.രാംചരൺ-കാജൾ അഗർവാൾ ഓൺസ്ക്രീൻ കെമിസ്ട്രി.ഇതൊന്നും പോരാഞ്ഞിട്ട് മെഗാ സ്റ്റാറിന്റെ രോമാഞ്ചമണിയിക്കുന്ന മെഗാ ഗസ്റ്റ് റോളും,പോരേ പൂരം..
മഗധീര വെറുമൊരു കാഴ്ചയല്ല ഒരു അനുഭവമാണെന്ന് കാണുന്ന പ്രേക്ഷകന് സമ്മാനിക്കുന്നത് എന്ന് നിസ്സംശയം പറയാം,അതു കൊണ്ടാവാം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടുന്ന ചുരുക്കം ചില തെലുങ്ക് സിനിമകളിൽ ഈ ചിത്രവും ഇടം പിടിച്ചത്.ഹർഷവർദ്ധനും, കാലഭൈരവനും സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ മനസ്സുകളിൽ കുടിയേറിയിട്ട് ഇന്ന് 12 വർഷം തികയുന്നു.

ജന്മജന്മാന്തരങ്ങൾ കടന്ന് വന്ന അനശ്വര പ്രണയത്തിൻ്റെ കഥ പറഞ്ഞ ഈ സിനിമയാകണം ആദ്യമായി ഒരു പക്ഷേ മലയാളത്തിൽ ഡബ്ബ് ചെയ്ത് വരുന്നതിന് ഏത്രയോ മുമ്പേ തെലുങ്കിൽ തന്നെ ഏറ്റവും കൂടുതൽ മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ള തെലുങ്ക് ചിത്രം.ധീര എന്ന പേരിൽ കേരളത്തിൽ രണ്ട് വർഷത്തിന് ശേഷം ആണ് മഗധീര ഡബ്ബ് ചെയ്ത് വന്നത്,ചിത്രം മലയാളത്തിലും സൂപ്പർ ഹിറ്റായതിൻ്റെ പിന്നാലെ,രാംചരണിന് മലയാളി പ്രേക്ഷകർക്ക് ഇടയിലുള്ള സ്വീകാര്യതയിൽ ചരണിൻ്റെ ആദ്യ ചിത്രമായ ചിരുത്ത,ചീറ്റ എന്ന പേരിൽ മലയാളത്തിലേയ്ക്ക് ഡബ്ബ് ചെയ്ത് എത്തി അങ്ങനെ തെലുങ്കിൽ നിന്നും നമ്മുടെ അല്ലു അർജുന് ശേഷം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച നടനായി മാറി രാംചരൺ.

മഗധീരയ്ക്ക് ശേഷം രാജമൗലി-രാംചരൺ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയായ “രൗദ്രം രണം രുധിരം”ബോക്സോഫീസ് റേക്കോഡുകൾ തകർക്കുന്ന ഒരു മികച്ച ചിത്രമായി മാറട്ടെ.മഗധീര പോലെ ഒരു കംപ്ലീറ്റ് രാജമൗലി ഷോ ഇതിലും ഉണ്ടാകട്ടെ..

Leave a comment

Design a site like this with WordPress.com
Get started