“നഗരത്തിന്റെ ഹൃദയത്തിലാണ് മഹാരാജാസ് കോളേജ്. രാജാകീയ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്ന കലാലയം. പഴയ വിക്ടോറിയൻ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങൾ. ചുറ്റും ചോലമരങ്ങൾ. കായലോളങ്ങളെ തഴുകിയെത്തുന്ന കുളിരും സുഗന്ധവും ഉള്ള കാറ്റ്. മഹാരാജാസിന്റെ ഒരോ മുറികൾക്കും അതിന്റേതായ തനിമയും ശില്പചാതുര്യവും ഉണ്ട്. എന്റെ സ്മരണകളിൽ മധുരം ചൊരിയുന്ന കാലമാണ് മഹാരാജാസിലേത്. എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതിൽ, എന്റെ കലാവാസനകളെ തൊട്ടുണർത്തിയതിൽ, എന്നെ ഞാൻ ആക്കിയതിൽ ഈ കലാലയത്തിലെ അന്തരീക്ഷവും ഇവിടുത്തെ അധ്യാപകരും സഹപാഠികളുമൊക്കെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കോളേജിൽ പഠിക്കുന്നെങ്കിൽ മഹാരാജാസിൽ പഠിക്കണം. ഈ കാമ്പസിനുള്ളിലെ വാകമരച്ചുവട്ടിൽ നിന്നു നിങ്ങൾക്ക് മധുരസ്വപ്‌നങ്ങൾ അയവിറക്കാം. എല്ലാ വികാരങ്ങളും എല്ലാ അനുഭൂതികളും ഇവിടെ നിറഞ്ഞു നിൽക്കുന്നു. പൂർണ്ണമായ അർത്ഥത്തിൽ തന്നെ എല്ലാം തികഞ്ഞ ഒരു കലാലയമാണ് മഹാരാജാസ്..”
- മമ്മൂട്ടി


കോളേജിൽ പഠിക്കുവാനേ മഹാരാജാസിൽ പഠിക്കണം

Leave a comment