മതിലുകൾക്ക് ഇത്രയും ഭംഗിയുണ്ടാ !
എല്ലാവരുടെ ഇടയിലും കാണാറുണ്ട് മതിലുകൾ. പലപ്പോഴും അതിന് വേറൊരു ഭംഗിയാണ്✨
സൗഹൃദമായാലും പ്രണയമായാലും ചില ദൂര സന്ദേശങ്ങൾ വലിയ സുഖമാണ്. പ്രിയപ്പെട്ട ചില ബന്ധങ്ങള ഒന്നു നേരിട്ട് ചുംബിച്ചിട്ട് കാലങ്ങളായിട്ടുണ്ടാവാം ? സാഹചര്യങ്ങളായി ഉടലെടുക്കുന്ന കാര്യ കാരണങ്ങൾ ബന്ധങ്ങൾക്കിടയിൽ ഒരു മതില് പണിയാറാണ് പതിവ്….
പക്ഷേ ഒന്നും പ്രതീക്ഷിക്കാതെയും ചൂഴ്ന്നു നോക്കാതെയും മറ്റൊരാളെ ഇഷ്ടപ്പെടാൻ വേറിട്ട ചില മതിലുകൾ സഹായിക്കാറുണ്ട്.
മറ്റൊരു ഇടനിലക്കാരൻ ഇല്ലാതെ തന്നെ അപ്പുറം നിൽക്കുന്നൊരാളുടെ വികാരങ്ങളെ സ്നേഹിക്കാനും മറുപടി പറയാനും പലപ്പോഴും മതിലുകൾ മാത്രമാണ് സഹായിച്ചത് ️
മതിലുകൾക്കിടയിൽ കണ്ടുമുട്ടുന്നവർക്ക് നല്ല ഭംഗിയാണെന്ന് പറയാറുണ്ട് കാരണം അവർ നിറത്തെയോ , മുടിയെയോ , കഴിവിനെയോ സ്നേഹിച്ചവരായിരുന്നില്ല മറിച്ച് മരണത്തിന് മുൻപ് ജീവിതത്തിൽ കടന്നു വരുന്നവരെ ഉപാധികളിലാതെ ആലിംഗനം ചെയ്യുന്നവരായിരുന്നു ഒരു പക്ഷേ സ്നേഹിക്കുന്നവർക്കിടയിൽ അവർ വിപ്ലവകാരികളാവാം ❤️
ഒരാളെ തന്നെ കാലകാലവും കണ്ടു കൊണ്ടിരുന്നാൽ സ്വാഭാവികമായി മടുപ്പു വരാം ഒരു പക്ഷേ അതിന് ഏറ്റവും നല്ല പരിഹാരമാണ് ബന്ധങ്ങൾക്കിടയിലെ ഈ മതിലുകൾ….
Miss you / Miss you too എന്നെല്ലാം പല സന്ദേശങ്ങളിലും നമ്മൾ ആവർത്തിക്കുന്നത് ആ ബന്ധങ്ങൾക്കിടയിൽ മതിലുയർന്നാലും അതിനതിലേറെ ഭംഗി അവിടെ വീണ്ടും വീണ്ടും മടുപ്പു അനുഭവപ്പെടാതെ ജനിക്കുന്നതു കൊണ്ടായിരിക്കാം ❤️
സ്വതന്ത്രമായി ചിന്തിക്കാനും , സ്വയം ഇഷ്ടപ്പെട്ട ഇടങ്ങളെ വിപ്ലവകരമായി തിരഞ്ഞെടുക്കാനും മതിലുകൾ എന്നും സഹായിക്കാറുണ്ട്.
മതിലുകൾക്ക് ഭംഗി തോന്നുന്നത് മറുപ്പുറം നിൽക്കുന്നവരുടെ ശബ്ദ ചുംബനങ്ങളിലായിരുന്നു. അങ്ങനെയിരിക്കെ ചില പ്രിയപ്പെട്ടവർ കാലാകാലങ്ങളായി വീഞ്ഞു പോലെ ആവുന്നുണ്ട്
ഒന്നും ആഗ്രഹിക്കാതെ ഒരു പരിധിയും ഇല്ലാതെ പ്രിയപ്പെട്ടവരോട് സംസാരിക്കൂ അവിടം സംശയങ്ങൾക്കോ പരാധികൾക്കോ കേൾവി ഇല്ലാതാവുന്നു ✨
ആനന്ദകരമായ മതിലുകൾ നിലനിർത്തൂ അവിടം നിലക്കാത്ത സംഭാഷണങ്ങൾ ഉടലെടുക്കട്ടെ ️
വിപ്ലവകരമായ ബന്ധങ്ങൾക്ക് മതിലുകൾ എന്നും രസകരമായ ഒരു രഹരിയാണ് ⭐


Leave a comment