
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച ❣️
ഉമ്മ : മോന് ഏതു സിനിമേല് ആണ്..
സെബാസ്റ്റ്യൻ : സിനിമ ആയിട്ടില്ല
ഉമ്മ : അപ്പൊ വരുമാനമൊക്കെ.. അതും ആയിട്ടില്ല അല്ലെ.. എന്നാ പിന്നെ മോന് ദുബായ് ക്കു നോക്കായിരുന്നില്ലേ?
സ.. സത്യം പറഞ്ഞ മടുത്തു ടാ..ഞാൻ നിർത്താൻ പോണയാണ് എല്ലാം…ചത്ത് കളഞ്ഞാലോ എന്നു പോലും പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ടടാ…
മനസ്സ് തുറന്നു കരയുകയാണ് സെബാസ്റ്റ്യൻ.. അവിടെ അനു കെ അനിയൻ എന്ന നടനെ നമുക്ക് ആർക്കും കാണാൻ സാധിക്കില്ല..പൊട്ടികരയുകയാണ്… ശെരിക്കും കാണുന്ന പ്രേക്ഷകനെ വല്ലാതെ ആസ്വസ്ഥൻ ആക്കുന്നുണ്ട് സെബാസ്റ്റ്യൻ..
അനു കെ അനിയൻ അസാധ്യ നടൻ ആണ് നിങ്ങൾ.. ഒരുപാട് റേഞ്ച് ഉള്ള മെയിൻ സ്ട്രീം ആക്ടർ ആകാൻ എന്ത് കൊണ്ടും യോഗ്യത ഉള്ള ആൾ..വെബ് സീരിസുകളിൽ മാത്രം ഒതുങ്ങി പോകേണ്ട ഒരു നടൻ അല്ല ഇയാൾ..
നമ്മുടെ ഇടയിൽ അല്ലെങ്കിൽ നമ്മളിൽ തന്നെ ഒരു സെബാസ്റ്റ്യൻ ഉണ്ട്.. മനസ്സിൽ സിനിമ മാത്രം കൊണ്ട് നടന്നു മാസങ്ങളോളം വർഷങ്ങളോളം അലഞ്ഞും കഷ്ടപ്പെട്ടും നമ്മൾ രൂപപ്പെടുത്തിയ കഥയിലൂടെയും കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നവർ..തന്റെ തൂലികയിൽ പിറന്ന കഥയും കഥാപാത്രങ്ങളെയും ഏതെങ്കിലും ഒരു വെള്ളിയാഴ്ച പ്രേക്ഷകർക്കു മുൻപിലേക്കു നൽകി അവർക്കൊപ്പം ഇരുന്ന് അത് ഒന്ന് കാണുവാൻ ആയി ആഗ്രഹിക്കുന്ന ഒരുപാട് സെബാസ്റ്റ്യൻമാർ..
ചില സെബാസ്റ്റ്യൻ മാർ ജയിച്ചു കയറി.. പക്ഷെ സിനിമയുടെ ലോകത്തിനു പുറത്തു അപ്പോഴും ഇപ്പോഴും എപ്പോഴും അലയുന്ന ഒരുപാട് ആളുകൾ ഉണ്ട് …. ജീവിത സാഹചര്യങ്ങൾ മൂലം സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒതുക്കി വെക്കാൻ നിർബന്ധിതർ ആയവർ.. എന്നാൽ അവരുടെ എല്ലാം കയ്യിൽ ഉണ്ടാകും കടലാസ്സ്കളുടെ വലിയൊരു കെട്ട് അതിൽ എഴുതുകളിലൂടെ അക്ഷരങ്ങളുടെ രൂപത്തിൽ നായകനും നായികയും കഥയും ക്ലൈമാക്സും എല്ലാം തയ്യാർ ആയി കാത്തിരിക്കുന്നവർ..
ഡ്രൈവർ ആയി മേസ്തിരി ആയി ഡെലിവറി ബോയ് ആയി ബാങ്ക് ഉദ്യോഗസ്ഥൻ ആയി ഐ റ്റി ഉദ്യോഗസ്ഥനായി പ്രവാസി ആയി എല്ലാം ജീവിക്കേണ്ടി വരുന്ന ഒരുപാട് മനുഷ്യരുടെ കയ്യികളിലും ഉണ്ട് ഒരു തിരക്കഥ… അവൻ എഴുതി പൂർത്തിയാക്കിയ ഒരു സിനിമ..
കടലാസ്സുകളിൽ ഒതുങ്ങിപോകേണ്ടതല്ല മനസ്സിൽ രൂപപ്പെട്ട സിനിമയും കഥാപാത്രങ്ങളും.. വലിയൊരു സ്‌ക്രീനിൽ പ്രേക്ഷകരുടെ കയ്യടികളിലൂടെ മുന്നേറേണ്ടതാണ് സിനിമയും കഥാപാത്രങ്ങളും.. ഞാൻ ഇതു എഴുതി നിർത്തുമ്പോൾ മറ്റൊരു ഇടത്തു ഒരു കഥയും കഥാപാത്രങ്ങളും ജനിച്ചിട്ടുണ്ട്.. ചിലർ അലഞ്ഞു കൊണ്ടും ഇരിക്കുന്നുണ്ടാകും.. ചിലർ struggle ചെയ്യുന്നുണ്ടാകും.. അവരെ എല്ലാം തേടി ഒരു വെള്ളിയാഴ്ച വരും.. തീർച്ചയാണ്..
” സത്യം പറഞ്ഞാൽ Creativity ഒക്കെ വറ്റി തുടങ്ങി ചേട്ടാ…ഇപ്പൊ കുറേ കാലമായില്ലേ.. തീർക്കുന്ന പോട്ടെ..ഒന്ന് തുടങ്ങാൻ പോലും പറ്റാത്ത പേരാണ് ഇപ്പൊ”
❣️A FilmMaker Always Finds A Way To Make His Film….❣️
ഇനിയും ഇനിയും അഭിനയം കൊണ്ട് ഞെട്ടിക്കാൻ വിസ്മയിപ്പിക്കാൻ സാധിക്കട്ടെ ഈ നടന്..
Written By
Rageeth R Balan


Leave a comment