Tag: മഹാരാജാസ്. mammooty. keraal. kochi. film. maharajascollege.
-
Mathilukal | Vaikam Muhammad Bashir | Mammmooty
മതിലുകൾക്ക് ഇത്രയും ഭംഗിയുണ്ടാ ! എല്ലാവരുടെ ഇടയിലും കാണാറുണ്ട് മതിലുകൾ. പലപ്പോഴും അതിന് വേറൊരു ഭംഗിയാണ്✨സൗഹൃദമായാലും പ്രണയമായാലും ചില ദൂര സന്ദേശങ്ങൾ വലിയ സുഖമാണ്. പ്രിയപ്പെട്ട ചില ബന്ധങ്ങള ഒന്നു നേരിട്ട് ചുംബിച്ചിട്ട് കാലങ്ങളായിട്ടുണ്ടാവാം ? സാഹചര്യങ്ങളായി ഉടലെടുക്കുന്ന കാര്യ കാരണങ്ങൾ ബന്ധങ്ങൾക്കിടയിൽ ഒരു മതില് പണിയാറാണ് പതിവ്…. പക്ഷേ ഒന്നും പ്രതീക്ഷിക്കാതെയും ചൂഴ്ന്നു നോക്കാതെയും മറ്റൊരാളെ ഇഷ്ടപ്പെടാൻ വേറിട്ട ചില മതിലുകൾ സഹായിക്കാറുണ്ട്. മറ്റൊരു ഇടനിലക്കാരൻ ഇല്ലാതെ തന്നെ അപ്പുറം നിൽക്കുന്നൊരാളുടെ വികാരങ്ങളെ സ്നേഹിക്കാനും മറുപടി…
-
Mammooty About Maharajas
“നഗരത്തിന്റെ ഹൃദയത്തിലാണ് മഹാരാജാസ് കോളേജ്. രാജാകീയ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്ന കലാലയം. പഴയ വിക്ടോറിയൻ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങൾ. ചുറ്റും ചോലമരങ്ങൾ. കായലോളങ്ങളെ തഴുകിയെത്തുന്ന കുളിരും സുഗന്ധവും ഉള്ള കാറ്റ്. മഹാരാജാസിന്റെ ഒരോ മുറികൾക്കും അതിന്റേതായ തനിമയും ശില്പചാതുര്യവും ഉണ്ട്. എന്റെ സ്മരണകളിൽ മധുരം ചൊരിയുന്ന കാലമാണ് മഹാരാജാസിലേത്. എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതിൽ, എന്റെ കലാവാസനകളെ തൊട്ടുണർത്തിയതിൽ, എന്നെ ഞാൻ ആക്കിയതിൽ ഈ കലാലയത്തിലെ അന്തരീക്ഷവും ഇവിടുത്തെ അധ്യാപകരും സഹപാഠികളുമൊക്കെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ…
