Tag: nayanthara
-
Naran | Mohanlal
നരൻ 🔥മുള്ളൻകൊല്ലി വേലായുധൻ അതൊരു വികാരമാണ് ❣️❣️ 2004-2006കാലഘട്ടത്തിൽ തൃപ്പൂണിത്തറ ശ്രീകലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ മോഹൻലാലിന്റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്. അന്നൊക്കെ ശ്രീകലയിൽ ഷോ 3എണ്ണമേ ഉണ്ടായിരുന്നുള്ളു.2.30,6.30,9.30. അന്നൊന്നും ഈ book my show പരിപാടി ഇല്ലാത്തതു കൊണ്ട് ക്യു നിന്ന് വേണം ടിക്കറ്റ് എടുക്കാൻ. എടുക്കുന്ന ടിക്കറ്റിനു സീറ്റ് നമ്പറും ഉണ്ടാകുല. ഭാഗ്യം ഉണ്ടെങ്കിൽ നല്ല സീറ്റുകൾ കിട്ടും. അല്ലെങ്കിൽ മുൻപിൽ മാത്രമേ സീറ്റ് കിട്ടുകയുള്ളു. അതുകൊണ്ട് തന്നെ 2.30ഷോ കാണുന്നതിനു വേണ്ടി വീട്ടിൽ നിന്നും…
-
12 Yeras Of Dheera
തെലുങ്ക് സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിന് ഇന്ന് പന്ത്രണ്ട് വയസ്സ്. തെലുങ്ക് സിനിമ ഒരു താരപുത്രൻ്റെ കൂടി വെള്ളിത്തിരയിലേക്കുള്ള കാൽവെയ്പ്പിന് സാക്ഷിയായ വർഷമായിരുന്നു 2007,ചിരഞ്ജീവിയുടെ മകൻ രാംചരൺ,പൂരി ജഗന്നാഥെന്നെ ഹിറ്റ് സംവിധായൻ്റെ ചിരുത്തയിലൂടെയായിരുന്നു അരങ്ങേറ്റം.ചിത്രം വിജയമായെങ്കിലും തെലുങ്ക് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനുള്ള പ്രകടനം അരങ്ങേറ്റ നായകനിൽ നിന്നും ഉണ്ടായില്ല,അത്രയ്ക്ക് ശക്തമായ ഒരു കഥയുമുള്ള ചിത്രവും ആയിരുന്നില്ല ചിരുത്ത.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2009 ജൂലായ് 31ന് ഈ താരപുത്രൻ്റെ പുതിയൊരു ചിത്രം റിലീസ്…
-
BRO DADDY |By Pratwiraj Sukumaran|Rolling Soon
എമ്പുരാന് മുമ്പ് പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കുന്നു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിയും നായകനായി എത്തുന്നു. പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്മൊങ്ക്സ് ഡിസൈനിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലുമാണ് തിരക്കഥ.കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവര്‍ ചിത്രത്തിലുണ്ടാകും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ സിനിമയുമായിരിക്കും ബ്രോ ഡാഡി. അഭിനന്ദന് രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും. വാവയാണ് മുഖ്യസഹസംവിധാനം. ഗോകുല്‍ ദാസ്…
-
Nizhal Review
Nizhal Review Platform-Amazon Prime പൊതുവെ ത്രില്ലർ സിനിമകളോട് ഒരു ഇഷ്ടക്കൂടുതൽ ഉള്ള ആളാണ് ഞാൻ. നിഴൽ തിയേറ്ററിൽ റിലീസ് ആയപ്പോൾ പലരും avg എന്ന് പറഞ്ഞെങ്കിലും കാണാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ കൊറോണ കാരണം OTT റിലീസിനു വേണ്ടി wait ചെയ്തു. ഇന്ന് പ്രൈമിൽ ഇറങ്ങിയപ്പോൾ ആവേശത്തോടെ കണ്ടു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ‘പടിക്കൽ കലമുടച്ചു'(Devdutt Padikkal’ അല്ല)എന്നാണ് എനിക്ക് തോന്നിയത്. Synopsis ജോൺ ബേബി (ചാക്കോച്ചൻ) Judicial magistrate ആണ്. ഒരു ആക്സിഡന്റ് കാരണം അയാൾക്ക്…
