എന്റെ മുൻവിധികളെ എല്ലാം മാറ്റി മറിച്ച ഗായകർ ❣️ജോബ് കുര്യൻ -ഹരീഷ് ശിവരാമകൃഷ്ണൻ ❣️ സംഗീതത്തിന്റ സാങ്കതിക വശങ്ങളെ കുറിച്ചൊന്നും എനിക്ക് വലിയ അറിവൊന്നുമില്ല. എന്നാൽ സംഗീത ആസ്വാദകനായ എന്നെ സംബന്ധിച്ചിടത്തോളം പാട്ടെന്നാൽ ഒരാൾ പാടി വച്ചിരിക്കുന്നത് എങ്ങിനെയാണോ അങ്ങനെ തന്നെ പാടി കേൾക്കുന്നതാണ്. അതിൽ മാറ്റങ്ങൾ വരുത്തി ഗായകർ പാടിയാൽ അത് ഒരു തെറ്റ് ആയി കണ്ടിരുന്ന ആസ്വാദകനായിരുന്നു ഞാനും.എന്റെ മുൻവിധികളെ മാറ്റി മറിച്ച ഗായകർ ആണ് ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും. കേട്ടു തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരു മടുപ്പും ഇവർ പാടിയ ഒരു പാട്ടിനോടും തോന്നിയിട്ടില്ല.മറിച്ചു ഓരോ തവണ കേൾക്കുമ്പോഴും കൂടുതൽ കൂടുതൽ addict ആകുകയാണ് ചെയ്യുന്നത്.ആളെയറിഞ്ഞ് പാടുന്ന ആൾക്കൂട്ടത്തിന്‍റെ ആത്മാവറിഞ്ഞ് പാടുന്ന ഗായകർ.നിറയെ പച്ചകുത്തിയ കൈകളും അഴിച്ചിട്ട മുടിയുമായി വന്നു ഗാനങ്ങൾ കൊണ്ട് എന്നിലെ ശ്രോതാവിനെ വിസ്മയിപ്പിച്ച ഹരീഷ് ശിവരാമകൃഷ്ണൻ. എന്റെ കാഴ്ചപ്പാടിൽ മണ്ണിനോടും മനുഷ്യനോടും എത്രത്തോളം ബന്ധപ്പെട്ടു നിൽക്കാമോ അത്രത്തോളം പാട്ടുകൾ ഉണ്ടാക്കിയ ഗായകനും സംഗീത സംവിധായകനും ആണ് ജോബ് കുര്യൻ. ഹൈപിച്ചിലുള്ള ഗാനങ്ങൾ അനായാസമായി പാടുന്ന ഗായകൻ.️ ജോബ് കുര്യൻ പാട്ടു പാടുന്നത് ശ്രദ്ധിച്ചാൽ നമുക്ക് മനസിലാക്കാൻ സാധിക്കും അദ്ദേഹത്തിന്റെ തല മുതൽ പാദം വരെ അതിൽ ലയിച്ചു ചേർന്നിട്ടുണ്ടാകും.പാട്ടുകൾ സൃഷ്ടിക്കുകയും സംഗീതത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്ന ഒരു പ്രതിഭാസം അതാണ് ജോബ് കുര്യൻ.



Leave a comment