ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത്   ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും.

ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത്   ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും. ആ സ്ഥിരമായി ചെയ്യുന്ന സിനിമകളുമായി ഒരു സാമ്യം കാണും. പക്ഷെ ആ സിനിമയുടെ സംവിധായകൻ മറ്റൊരാൾ ആണെന്നറിയുമ്പോൾ നമ്മൾക്ക്‌ ഒരു അത്ഭുതം തോന്നും. അങ്ങനെ തോന്നിയ ചില സിനിമകൾ 

 മിഥുനം, വെള്ളാനകളുടെ നാട് – സത്യൻ അന്തിക്കാട് സിനിമ പോലെ തോന്നുന്ന പ്രിയദർശൻ സിനിമ
 ഓഗസ്റ്റ് 1 – കെ മധു/ജോഷി സിനിമ പോലെ തോന്നുന്ന സിബി മലയിൽ സിനിമ
 മേഘസന്ദേശം – വിനയൻ സിനിമ പോലെ തോന്നുന്ന രാജസേനൻ സിനിമ
 പോത്തൻ വാവ – ജോണി ആന്റണി സിനിമ പോലെ തോന്നുന്ന ജോഷി സിനിമ
 നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് – ഫാസിൽ സിനിമ പോലെ തോന്നുന്ന സത്യൻ അന്തിക്കാട് സിനിമ
 ദൈവത്തിന്റെ മകൻ – രാജസേനൻ സിനിമ പോലെ തോന്നുന്ന വിനയൻ സിനിമ
 അക്ഷരം,ഉസ്താദ് – ഷാജി കൈലാസ് സിനിമ പോലെ തോന്നുന്ന സിബി മലയിൽ സിനിമ
 മാമ്പഴക്കാലം – വി. എം. വിനു സിനിമ പോലെ തോന്നുന്ന ജോഷി സിനിമ
 ഡോ. പശുപതി – സത്യൻ അന്തിക്കാട് സിനിമ പോലെ തോന്നുന്ന ഷാജി കൈലാസ് സിനിമ
 പ്രേം പൂജാരി – കമൽ സിനിമ പോലെ തോന്നുന്ന ഹരിഹരൻ സിനിമ
 അർത്ഥം, കളിക്കളം, പിൻഗാമി – ജോഷി സിനിമ പോലെ തോന്നുന്ന സത്യൻ അന്തിക്കാട് സിനിമ
 കിലുക്കാം പെട്ടി – കമൽ സിനിമ പോലെ തോന്നുന്ന ഷാജി കൈലാസ് സിനിമ

Leave a comment

Design a site like this with WordPress.com
Get started