തിരിച്ചറിയപ്പെടാതെ പോകരുത് ശ്യാമ പ്രസാദ് എന്ന സംവിധായകനെ ❣️ ഏതൊരു സിനിമയുടെയും സാമ്പത്തിക ലാഭം ആണ് പലപ്പോഴും ഒരു സംവിധായകന്റെ നിലനിൽപ്പിനെ തീരുമാനിക്കുന്നത്. സാമ്പത്തികമായി സിനിമ വിജയിച്ചാൽ അതാണ് ആ സംവിധായകന്റെ മുഖ മുദ്ര. അത് തീരുമാനിക്കുന്നത് ഏതെങ്കിലുമൊക്കെ വെള്ളിയാഴ്ചകൾ ആയിരിക്കാം.. പക്ഷെ എന്റെ അഭിപ്രായത്തിൽ സ്വന്തം ഇഷ്ടങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും എന്നതിനെ മാത്രം ലക്ഷ്യം വെച്ചു സിനിമകൾ തയാറാക്കുന്ന ഒരു സംവിധായകൻ ആണ് ശ്യാമ പ്രസാദ്.പ്രേക്ഷകർക്കു മുൻപിൽ എത്തിക്കുന്ന സിനിമകളിൽ കലാപരമായി മൂല്യം നിലനിർത്തുന്ന സംവിധായകൻ.സ്വന്തം കണ്ടെന്റ്ൽ യാതൊരു വിധ കള്ളത്തരവും കാണിക്കാതെ പ്രേക്ഷകനെ കോമാളി ആയി കാണാത്ത സംവിധായകൻ. ശ്യാമ പ്രസാദ് സിനിമകളെ പുച്ഛിച്ചു തള്ളുന്നവർ ഉണ്ട് ഇഷ്ടപെടുന്നവർ ഉണ്ട്. ശ്യാമ പ്രസാദിന്റെ സിനിമകൾ ഏതെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ഞാൻ ഒരാളോട് ചോദിച്ചപ്പോൾ അയാളുടെ മറുപടി ഇങ്ങനെ ആയിരുന്നു "ശ്യാമ പ്രസാദോ പുള്ളിടെ സിനിമകൾ ആരെങ്കിലും കാണുമോ.. എല്ലാം ഒരുമാതിരി അവാർഡ് പടങ്ങൾ അല്ലെ ".. അദ്ദേഹത്തിന്റെ ഒരു സിനിമ പോലും ആർട്ട് എന്നോ അവാർഡ് പടമെന്നോ എനിക്ക് തോന്നിയിട്ടില്ല.. ഒരു അഭിമുഖത്തിൽ ശ്യാമ പ്രസാദ് ഇങ്ങനെ പറയുക ഉണ്ടായി "എന്റെ ഉത്തമ വിശ്വാസത്തിൽ ആണ് ഞാൻ എന്റെ സിനിമകൾ ചെയ്യുന്നത്...എന്നെ മനസിലാക്കുന്ന എന്റെ സെൻസിബിലിറ്റി share ചെയ്യുന്ന എന്റെ concerns share ചെയ്യുന്ന
ആളുകൾ ലോകത്ത് ഉണ്ടാകുമല്ലോ”…ശെരി ആണ് അദ്ദേഹത്തിന്റെ ശൈലി ഇഷ്ടപെടുന്ന ഒട്ടനവധി പ്രേക്ഷകർ നമ്മുക്കിടയിൽ തന്നെ ഉണ്ട്. ശ്യാമ പ്രസാദ് സിനിമകൾ സാമ്പത്തികമായി വിജയിച്ചിട്ടുള്ളവ ആയിരിക്കില്ല.. ബ്ലോക്ക്‌ബസ്റ്ററോ സൂപ്പർ ഹിറ്റോ ഇൻഡസ്ട്രിയൽ ഹിറ്റോ ആയിരിക്കില്ല.. പക്ഷെ അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ slow poison കൾ ആണ്.. പതുക്കെ പതുക്കെ പ്രേക്ഷകരുടെ മനസ്സിനെ കീഴ്പ്പെടുത്തുന്ന സിനിമകൾ.. അഗ്‌നിസാക്ഷിയും, അകലെയും, ഒരേകടലും, ആർട്ടിസ്റ്റും,അരികെയും,ഋതുവും,ഇംഗ്ലീഷും, കല്ല് കൊണ്ടൊരു പെണ്ണും എല്ലാം അത്തരത്തിൽ ഉള്ള സിനിമകൾ ആണ് എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ.
രാഗീത് ആർ ബാലൻ



Leave a comment