-
A FilmMaker Always Finds A Way To Make His Film….

സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച ❣️ ഉമ്മ : മോന് ഏതു സിനിമേല് ആണ്.. സെബാസ്റ്റ്യൻ : സിനിമ ആയിട്ടില്ല ഉമ്മ : അപ്പൊ വരുമാനമൊക്കെ.. അതും ആയിട്ടില്ല അല്ലെ.. എന്നാ പിന്നെ മോന് ദുബായ് ക്കു നോക്കായിരുന്നില്ലേ? സ.. സത്യം പറഞ്ഞ മടുത്തു ടാ..ഞാൻ നിർത്താൻ പോണയാണ് എല്ലാം…ചത്ത് കളഞ്ഞാലോ എന്നു പോലും പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ടടാ… മനസ്സ് തുറന്നു കരയുകയാണ് സെബാസ്റ്റ്യൻ.. അവിടെ അനു കെ അനിയൻ എന്ന നടനെ നമുക്ക് ആർക്കും കാണാൻ സാധിക്കില്ല..പൊട്ടികരയുകയാണ്… ശെരിക്കും…
-
നാരദനിലെ ജഡ്ജി ആഷിക് അബുവിന്റെ ഉമ്മ, ലൊക്കേഷന്‍ ചിത്രം ‘യുവര്‍ ലോര്‍ഡ് ഷിപ്, മദര്‍ഷിപ്പ്’, ഇന്‍സ്റ്റഗ്രാമില്‍ സംവിധായകന് ആഷിക് അബു പങ്കുവച്ച ചിത്രത്തിന്റെ കാപ്ഷന്‍ ഇങ്ങനെയാണ്. ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നാരദന്’ എന്ന സിനിമയിലെ കോടതി രംഗങ്ങളിലൊന്നില്‍ ഹൈക്കോടതി ജഡ്ജ് ആയി എത്തുന്നത് ആഷിക് അബുവിന്റെ ഉമ്മ ജമീല അബുവാണ്. ചിത്രീകരണത്തിനായി ആഷിക് ഉമ്മക്ക് നിര്‍ദേശം നല്കുന്ന ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. ആഷിക് അബു, റിമ കല്ലിങ്കല്‍, സന്തോഷ് ടി കുരുവിള എന്നിവര്‍…
-
ഒരുകൂട്ടം സ്ത്രീകൾക്ക് മുൻപിൽ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായകനായ നായകൻ ഞാൻ ഈ കാലയളവിൽ കണ്ട ഭൂരിഭാഗം സിനിമകളിലും ഏറ്റവും പ്രാധാന്യമുള്ളയാളാണ് നായകന്മാർ.പുക വലിക്കുന്ന കള്ള് കുടിക്കുന്ന മാസ്സ് ഡയലോഗുകളും മാസ്സ് ഇൻട്രോകളുടെ അകമ്പടിയോടെ വരുന്ന നായകന്മാർ.ക്ലൈമാക്സ് രംഗങ്ങൾ ആകുമ്പോൾ നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ. ജയിക്കുന്നതോ നായകൻ മാത്രം. നായകന്മാർ മരിക്കുന്ന സിനിമകൾ കാണാൻ ഏതൊരു പ്രേക്ഷകനും ഒന്ന് മടിക്കന്നവയുമാണ്. സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക…
-
“നിന്റെ ഉള്ളിൽ ഒരു തീയുണ്ട്, അതെപ്പോഴും ജ്വലിപ്പിച്ചുകൊണ്ടിരിക്കുക”; വനിതാ ദിനത്തിൽ ഒരുത്തിയുടെ ടീസർ പുറത്തു വിട്ട് ഭാവന
നവ്യയുടെ ശക്തമായ തിരിച്ചുവരവിന്റെ എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടെന്ന സൂചന ടീസർ പ്രേക്ഷകർക്ക് നൽകുന്നുണ്ട് പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം നവ്യാ നായർ നായികയാകുന്ന ചിത്രം ഒരുത്തീയുടെ ടീസർ വനിതാ ദിനത്തിൽ നടി ഭാവന റീലീസ് ചെയ്തു. തന്റെ സാമൂഹിക മാധ്യമത്തിലൂടെ ‘പ്രിയപ്പെട്ട നവ്യ’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പിനൊപ്പമായിരുന്നു ഭാവന ടീസർ പുറത്തു വിട്ടത്. വനിതാ ദിനത്തോട് അനുബന്ധിച്ച പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ‘പ്രിയപ്പെട്ട നവ്യ, ടീസറിൽ നിന്റെ…
-
Shyamaprasadh | Director
തിരിച്ചറിയപ്പെടാതെ പോകരുത് ശ്യാമ പ്രസാദ് എന്ന സംവിധായകനെ ❣️ ഏതൊരു സിനിമയുടെയും സാമ്പത്തിക ലാഭം ആണ് പലപ്പോഴും ഒരു സംവിധായകന്റെ നിലനിൽപ്പിനെ തീരുമാനിക്കുന്നത്. സാമ്പത്തികമായി സിനിമ വിജയിച്ചാൽ അതാണ് ആ സംവിധായകന്റെ മുഖ മുദ്ര. അത് തീരുമാനിക്കുന്നത് ഏതെങ്കിലുമൊക്കെ വെള്ളിയാഴ്ചകൾ ആയിരിക്കാം.. പക്ഷെ എന്റെ അഭിപ്രായത്തിൽ സ്വന്തം ഇഷ്ടങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും എന്നതിനെ മാത്രം ലക്ഷ്യം വെച്ചു സിനിമകൾ തയാറാക്കുന്ന ഒരു സംവിധായകൻ ആണ് ശ്യാമ പ്രസാദ്.പ്രേക്ഷകർക്കു മുൻപിൽ എത്തിക്കുന്ന സിനിമകളിൽ കലാപരമായി മൂല്യം നിലനിർത്തുന്ന സംവിധായകൻ.സ്വന്തം…
-
AR Rahman |Carrier
റഹ്മാനെക്കൊണ്ടൊന്നും ഇനി പഴയപോലെ പാട്ടുണ്ടാക്കാൻ പറ്റില്ല, അങ്ങേരുടെ പവർ എല്ലാം പോയി.ഇങ്ങനെ പറയുന്നവർദാ ഇങ്ങോട്ട് നോക്കൂ 👇 അയാളൻ. കോബ്ര. ആടുജീവിതം. പൊന്നിയിൻ സെൽവൻ. At Rangi Re.6.Pippa.7.No Land’s Man.8.പത്തു തല.9.വെന്ത് തണിന്തത് കാട്.10.തലൈവൻ ഇറുക്കിറാൻ.11.ഇരവിൻ നിഴൽ.12.Gandhi Talks (silent movie ).13.Heropanti 2(not confirmed ).14.Untitled Kathir movie.15.Untitled Rakyesh Ompraksh movie.16.Untitled Subratha Roy biopic.17.Hai yeh wo Aatish Ghalib.18.Atlee-SRK movie (not confirmed ). ഇതിൽ ചില പടങ്ങൾ ഉറപ്പിക്കാത്തത്…
-
Mathilukal | Vaikam Muhammad Bashir | Mammmooty
മതിലുകൾക്ക് ഇത്രയും ഭംഗിയുണ്ടാ ! എല്ലാവരുടെ ഇടയിലും കാണാറുണ്ട് മതിലുകൾ. പലപ്പോഴും അതിന് വേറൊരു ഭംഗിയാണ്✨സൗഹൃദമായാലും പ്രണയമായാലും ചില ദൂര സന്ദേശങ്ങൾ വലിയ സുഖമാണ്. പ്രിയപ്പെട്ട ചില ബന്ധങ്ങള ഒന്നു നേരിട്ട് ചുംബിച്ചിട്ട് കാലങ്ങളായിട്ടുണ്ടാവാം ? സാഹചര്യങ്ങളായി ഉടലെടുക്കുന്ന കാര്യ കാരണങ്ങൾ ബന്ധങ്ങൾക്കിടയിൽ ഒരു മതില് പണിയാറാണ് പതിവ്…. പക്ഷേ ഒന്നും പ്രതീക്ഷിക്കാതെയും ചൂഴ്ന്നു നോക്കാതെയും മറ്റൊരാളെ ഇഷ്ടപ്പെടാൻ വേറിട്ട ചില മതിലുകൾ സഹായിക്കാറുണ്ട്. മറ്റൊരു ഇടനിലക്കാരൻ ഇല്ലാതെ തന്നെ അപ്പുറം നിൽക്കുന്നൊരാളുടെ വികാരങ്ങളെ സ്നേഹിക്കാനും മറുപടി…
-
Mammooty About Maharajas
“നഗരത്തിന്റെ ഹൃദയത്തിലാണ് മഹാരാജാസ് കോളേജ്. രാജാകീയ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്ന കലാലയം. പഴയ വിക്ടോറിയൻ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങൾ. ചുറ്റും ചോലമരങ്ങൾ. കായലോളങ്ങളെ തഴുകിയെത്തുന്ന കുളിരും സുഗന്ധവും ഉള്ള കാറ്റ്. മഹാരാജാസിന്റെ ഒരോ മുറികൾക്കും അതിന്റേതായ തനിമയും ശില്പചാതുര്യവും ഉണ്ട്. എന്റെ സ്മരണകളിൽ മധുരം ചൊരിയുന്ന കാലമാണ് മഹാരാജാസിലേത്. എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതിൽ, എന്റെ കലാവാസനകളെ തൊട്ടുണർത്തിയതിൽ, എന്നെ ഞാൻ ആക്കിയതിൽ ഈ കലാലയത്തിലെ അന്തരീക്ഷവും ഇവിടുത്തെ അധ്യാപകരും സഹപാഠികളുമൊക്കെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ…
-
Basil Joseph |Film maker
സിനിമ ആയിരുന്നു അവന്റെ സ്വപ്നവും ലക്ഷ്യവും… ജനിച്ചത് സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കുടുംബത്തിൽ. പഠനത്തിലും ബാക്കി extra curricular activities ലും അവൻ ഒരു പോലെ തിളങ്ങി… ഒരു coaching നും പോകാതെ entrance എഴുതി, Google no.1 engineering college il coelum casa… Campus selection il cell കിട്ടി, ഇന്ത്യയിലെ പ്രമുഖ software company il ജോലിക്കും കയറി… ഇത്ര വരെ കാര്യങ്ങൾ smooth ആയി കഴിഞ്ഞു… സമൂഹത്തിന്റെ കണ്ണിൽ…
-
Harish Shivaramakrishnan| Job kurian
എന്റെ മുൻവിധികളെ എല്ലാം മാറ്റി മറിച്ച ഗായകർ ❣️ജോബ് കുര്യൻ -ഹരീഷ് ശിവരാമകൃഷ്ണൻ ❣️ സംഗീതത്തിന്റ സാങ്കതിക വശങ്ങളെ കുറിച്ചൊന്നും എനിക്ക് വലിയ അറിവൊന്നുമില്ല. എന്നാൽ സംഗീത ആസ്വാദകനായ എന്നെ സംബന്ധിച്ചിടത്തോളം പാട്ടെന്നാൽ ഒരാൾ പാടി വച്ചിരിക്കുന്നത് എങ്ങിനെയാണോ അങ്ങനെ തന്നെ പാടി കേൾക്കുന്നതാണ്. അതിൽ മാറ്റങ്ങൾ വരുത്തി ഗായകർ പാടിയാൽ അത് ഒരു തെറ്റ് ആയി കണ്ടിരുന്ന ആസ്വാദകനായിരുന്നു ഞാനും.എന്റെ മുൻവിധികളെ മാറ്റി മറിച്ച ഗായകർ ആണ് ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും. കേട്ടു തുടങ്ങിയ…
